മഴയില്ല; വി.ഐ.പിമാരില്ല; ശാന്തമാണ് മഞ്ചേശ്വരത്തെ പോളിങ്
മഞ്ചേശ്വരം: വോട്ട് ചെയ്യാന്‍ വി.ഐ.പികളില്ല. മഴയില്ല. മഞ്ചേശ്വരത്ത് ശാന്തമാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാലിടത്തും മഴ വില്ലനായപ്പോള്‍ മഞ്ചേശ്വരത്ത് മാനം തെളിഞ്ഞു. രാവിലെ ചിലയിടങ്ങളില്‍ ചെറിയ മഴ പെയ്തത തൊഴിച്ചാല്‍ തെരഞ്ഞടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ സുഗമമാണ് പോളിങ്ങ്. എറണാകുളത്തെ കനത്ത മഴ ട്രെയിന്‍ ഗതാഗതത്തിന്റെ താളം തെറ്റിച്ചാല്‍ മഞ്ചേശ്വരത്തിനും ചെറുതായി നെഞ്ചിടിക്കും. ഇതര ജില്ലകളില്‍ നിന്നും വോട്ടര്‍മാരില്‍ ചിലര്‍ ഇനിയും എത്താനുണ്ട്. ആറ് മണിക്ക് മുന്‍പെ അവര്‍ക്ക് എന്താ നായില്ലെങ്കില്‍ പണി പാളും.
വോട്ട് ചെയ്യാന്‍ ഈ മണ്ഡലത്തില്‍ വി.ഐ.പികളും ഇല്ല. സ്ഥാനാര്‍ത്ഥികള്‍ തന്നെ വി.ഐ.പികള്‍. സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളോ പ്രശസ്തരായ മറ്റുള്ളവരോ ഇപ്പോള്‍ ആരും ഈ വടക്കേ അറ്റത്തെ മണ്ഡലത്തില്‍ നിന്നില്ല.
മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍ റൈയ്ക്ക് മാത്രമേ മണ്ഡലത്തില്‍ വോട്ട് ഉള്ളൂ. എങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദിനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവിശ തന്ത്രി കുണ്ടാറും മണ്ഡലത്തിന്റെ വി.ഐ.പികളായി സജീവമാണ്.
പ്രചാരണത്തിന്റെ മൂന്നാഴ്ച വോട്ടര്‍മാര്‍ക്കും മഞ്ചേശ്വരം കാര്‍ക്കും വി.വി.ഐ.പികളേയും വി.ഐ.പികളേയും തട്ടി നടക്കാന്‍ പോലും കഴിയില്ലായിരുന്നു.
കൊട്ടിക്കലാശം കഴിഞ്ഞതോടെ എല്ലാവരും മണ്ഡലം വിട്ടു. പിന്നെ സ്ഥാനാര്‍ത്ഥികള്‍ മാത്രമായി മഞ്ചേശ്വരത്തെ വി.ഐ.പിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."