റോഡ് മാത്രമല്ല; പാലങ്ങളും അവതാളത്തില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തിരിക്കെ അനുബന്ധ വികസന റോഡുമാത്രമല്ല പാലങ്ങളും അവതാളത്തില്‍.
ലോക ബാങ്കിന്റെ സഹായത്തോടെ നവീകരിക്കുന്ന തലശ്ശേരി വളവുപാറ റോഡിലെ അഞ്ച് പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം ഇഴഞ്ഞു നീക്കുമ്പോള്‍ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്ത പാലങ്ങളും വീണ്ടുംഅടച്ചു.
തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി 56 കിലോമീറ്ററുനുള്ളില്‍ ഏഴ് പാലങ്ങള്‍ നിര്‍മിക്കാനാണ് കരാര്‍ നന്‍കിയത്. ഇതില്‍ ഉളിയില്‍ പാലത്തിന്റെ നിര്‍മാണമാണ് പുര്‍ത്തിയാക്കിയത്.
മെരുമ്പായി, കളറോഡ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചെങ്കിലും അപ്രോച്ച് റോഡു നിര്‍മാണം ഇതുവരെയും തുടങ്ങിയില്ല. റോഡിന്റെ പലഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നു വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പുതിയപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പഴയപാലത്തിലുടെയാണ് വാഹനങ്ങള്‍ കടന്നുപോകുനത്.പഴയപാലത്തിലുടെ വാഹനങ്ങള്‍ കടന്നുപോകുന്നതോടെ ഉളിയില്‍ ഭാഗത്ത് വീണ്ടും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കരേറ്റ, ഇരിട്ടി, എരഞ്ഞോളി തുടങ്ങിയ പാലങ്ങളുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്.
കര്‍ണാടക സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കുട്ടുപുഴ പാലത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീണ്ടു പോവുകയാണ്. റോഡ് നവീകരണം പൂര്‍ണമായാലും പാലത്തിന്റെ നിര്‍മാണം പൂര്‍ത്തികരിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."