'പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ ആറുമാസത്തിനുള്ളില്‍ പുനര്‍നിര്‍മിക്കും'
പുതുക്കാട്: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തിനുള്ളില്‍ പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്.
തൃക്കൂര്‍ പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തകര്‍ന്ന വീടുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്. എത്രയും വേഗം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പ്രളയാനന്തരം കേരളത്തെ പുനര്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് തടസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ തടസങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ ജനം ഒറ്റ മനസോടെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ അധ്യക്ഷയായി. പ്രളയത്തില്‍ പഞ്ചായത്തില്‍ തകര്‍ന്ന വീടുകളില്‍ ഇരുപതെണം നിര്‍മിച്ചു നല്‍കുന്നത് പ്രവാസിയും കല്ലൂര്‍ സ്വദേശിയുമായ ചെറുവാള്‍ക്കാരന്‍ ജെയിംസാണ്. ഒരു കോടിയോളം രൂപ ചിലവു വരുന്ന ഭവനിര്‍മാണത്തിന്റെ തറക്കല്ലിടലാണ് തൃക്കൂരില്‍ നടന്നത്. അഞ്ചു മാസത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ദാനം നടത്തുമെന്ന് ജെയിംസ് പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.സി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേലപറമ്പില്‍, ആവിയന്‍ മോഹനന്‍, പഞ്ചായത്തംഗങ്ങളായ ഗ്രേസി വര്‍ഗീസ്, എം.എം അജിത്, സുന്ദരി മോഹന്‍ദാസ്, ജിനി മനേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."