HOME
DETAILS
MAL
നിരപരാധികളെ ക്രൂശിക്കുന്നത് സി.ബി.ഐയുടെ ഭുരഭിമാനം: ഇ.പി
backup
June 22 2017 | 20:06 PM
കണ്ണൂര്‍: കേസില്‍ കൊലനടത്തിയവര്‍ തന്നെ വെളിപ്പെടുത്തിയിട്ടും നിരപരാധികളെ ക്രൂശിക്കുന്നത് സി.ബി.ഐയുടെ ദുരഭിമാനം കാരണമാണെന്ന് ഇ.പി ജയരാജന് എം.എല്‍.എ. കേരള പൊലിസ് അസോ. ജില്ലാ സമ്മേളന പൊതുസമ്മേളനം നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി നിരപരാധികളാക്കിയവരെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലെ നാടുകടത്തിയിരിക്കുകയാണ്. മറ്റൊരു കേസില്‍ അറസ്റ്റിലായ കൊടുംക്രിമിനല്‍ എല്ലാം തുറന്നുപറഞ്ഞു. ഇവ കോടതിയുടെ മുന്നിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നീതി നടപ്പാക്കാന്‍ സി.ബി.ഐ സന്നദ്ധമാകണം. ഒരാള്‍ക്ക് നീതി നിഷേധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ആ കുറ്റം ചുമന്ന് നടക്കേണ്ടിവരും. ഈ കേസിലും നീതി നടപ്പാക്കണം. പകല്‍ വെളിച്ചം പോലെ പുറത്തുവന്ന നീതി സത്യസന്ധമായി നടപ്പാക്കാന്‍ സി.ബി.ഐ തയാറാകണമെന്നും ഇ.പി ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."