HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല നിയമനം: യൂത്ത് കോണ്‍. പ്രക്ഷോഭത്തിലേക്ക്
backup
June 22 2017 | 20:06 PM
കണ്ണൂര്‍: സര്‍വകലാശാലയില്‍ 2012ല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നു സ്ഥിരം നിയമനം നല്കുന്ന തീരുമാനം വന്‍ അഴിമതിയാണെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പഴയ ലിസ്റ്റിലുള്ള സി.പി.എം നേതാക്കളെയും ബന്ധുക്കളെയും ജോലിയില്‍ കയറ്റാനാണ് പുതിയ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍വകലാശാലാ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഈ നിയമനങ്ങള്‍ നടത്തുന്നത്. തെറ്റായ ഇത്തരം നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എ ഹരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."