HOME
DETAILS
MAL
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരേ എല്‍.ഡി.എഫ് ധര്‍ണ
backup
June 22 2017 | 20:06 PM
കണ്ണൂര്‍: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ എല്‍.ഡി.എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസ് ധര്‍ണ നടത്തി. പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എംജില്ലാ സെക്രട്ടറി പി. ജയരാജന് അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, കെ.പി സഹദേവന്, കെ.കെ രാമചന്ദ്രന്, വി.വി കുഞ്ഞികൃഷ്ണന്, കെ.കെ ജയപ്രകാശ്, കെ.സി ജേക്കബ്, താജുദ്ദീന്, സി. വല്സന്, സി.വി ശശീന്ദ്രന്, അഡ്വ. എ.ജെ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."