അനധികൃതമായി പണം കൈവശംവെച്ച മുന്‍ ജില്ലാ ഓഫിസര്‍ക്കെതിരേ നടപടി
തൃശൂര്‍: അനധികൃതമായി പണം കൈവശം വയ്ക്കുകയും വിവരാവകാശപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ച് നല്‍കുകയും ചെയ്ത എസ്.എസ്.എ മുന്‍ ജില്ലാപ്രൊജക്ട് ഓഫിസര്‍ക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ വിശദീകരണ തേടുകയും നടപടിയുമെടുക്കുയയും ചെയ്യും. കലക്ടടറേറ്റില്‍ നടന്ന വിവരാവകാശ ഹിയറിങ്ങിലാണ് തീരുമാനം. നിയമവിരുദ്ധമായി പണം കൈവശം വയ്ക്കുകയും അത് പരിശോധന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്തുവെന്നും ഓഫിസിലെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയ ആള്‍ക്ക് ആവശ്യപ്പെട്ട വിവരങ്ങള്‍ മറച്ചു വെച്ചു നല്‍കിയെന്നുമാണ് 2015 ലെ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ക്കെതിരേയുള്ള പരാതി. തുടര്‍ന്ന് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സംഭവത്തെ ജില്ലാ ഓഫിസര്‍ വളച്ചൊടിച്ചതായും കമ്മിഷന്‍ ഹിയറിങ്ങില്‍ കണ്ടെത്തി. തൈക്കാവ് വില്ലേജില്‍ വിവരാവകാശ പ്രകാരം കൊടുത്ത നടപടിയിലെ തിയതി തെറ്റായി രേഖപ്പെടുത്തിയതിലും കൃത്യസമയത്ത് മറുപടി നല്‍കിയെന്നുമുള്ള സംഭവത്തിലും വിവരാവകാശ കമ്മിഷന്‍ വിശദീകരണം തേടി. മിക്കയിടത്തും റവന്യു രേഖകള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നതിലും നടപടിയെടുക്കും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാന്‍ പത്തുരൂപ മാത്രമേ നല്‍കേണ്ടതുള്ളൂവെന്നും തുടര്‍ന്നുള്ള ഏതു വിവരത്തിനും പണം നല്‍കേണ്ടതില്ലെന്നും ഹിയറിങ്ങിനെത്തിയ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ കെ.വി സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."