HOME
DETAILS
MAL
എസ്.എസ്.എല്‍.സി വ്യാജ സര്‍ട്ടിഫിക്കറ്റ്: പ്രതിക്ക് തടവ്
backup
June 22 2017 | 20:06 PM
കണ്ണൂര്‍: വ്യാജ എസ്.എസ്.എല്‍.സി സര്ട്ടിഫിക്കറ്റുപയോഗിച്ചു പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ. രഞ്ചിത്ത് രണ്ടരവര്‍ഷം തടവിനു ശിക്ഷിച്ചു. തയ്യില്‍ കുറുവ റോഡിലെ പി. കമറുദ്ദീനാണ് ശിക്ഷിക്കപ്പെട്ടത്.
2001ല്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസില്‍ ഇയാള്‍ സമര്‍പ്പിച്ച അപേക്ഷ എമിഗ്രേഷന്‍ ക്ലിയറന്‍സ് വിഭാഗം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കരിവെള്ളൂര്‍ എ.വി സ്മാരക സ്കൂളില്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ സമ്പാദിച്ചാണ് ഇയാള്‍ വ്യാജസര്ട്ടിഫിക്കറ്റ്് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."