HOME
DETAILS
MAL
കസബ ബീച്ച് റോഡ് തകര്‍ന്നു
backup
June 22 2017 | 20:06 PM
കാസര്‍കോട്: തീരദേശവാസികളുടെ ഏക ആശ്രയമായ കസബ ബീച്ച് റോഡ് തകര്‍ന്നു. പൊലിസ് എയ്ഡ് പോസ്റ്റ് മുതല്‍ അഴിമുഖം വരെയും എയ്ഡ് പോസ്റ്റ് മുതല്‍ ലൈറ്റ് ഹൗസ് വരെയുമുള്ള റോഡാണ് വന്‍ കുഴികള്‍ രൂപപ്പെട്ടു വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു.
തീരദേശത്തെ നിരവധി കുടുംബങ്ങള്‍ ഉപയോഗിച്ചു വരുന്ന റോഡായിട്ടും നാളിതുവരെയായി അധികൃതരുടെ അവഗണന തുടരുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ടാറിങ് പൂര്‍ണമായും ഇളകിയതോടെ ഗതാഗതം ദുഷ്കരമാണ്.
ഇരുചക്രാഹനങ്ങള് രാത്രികാലങ്ങളില്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടുണ്ട്. വരുന്ന വര്‍ഷങ്ങളിലെങ്കിലും ബീച്ച് റോഡ് നന്നാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."