മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം കീടനാശിനിയെന്ന നിഗമനം
ദോഹ. ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം തൊട്ടടുത്ത പ്ലാററില്‍ പ്രാണികളെ നശിപ്പിക്കാനടിച്ച കീട നാശിനി പ്രയേഗിച്ചതു മൂലമുള്ള വിഷബാധയാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇതാണെന്നും ഭക്ഷ്യ വീഷ ബാധയല്ലെന്നു തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര) റീദാ ഹാരിസ് (ഏഴു മാസം) എന്നീവരാണ് വെള്ളിയാഴ്ച ഹമദ് ഹോസ്പിററലില്‍ മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവലെ ശര്‍്ദ്ദിയും ശ്വാസ തടസ്സവും മൂലം അവശ നിലയിലായ കുട്ടികളെ ഹമദ് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അടിയന്തിര വിഭാഗത്തിലെ മെഡിക്കല്‍ സംഘം ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മരണം ന്ടന്ന ഉടന്‍ തന്നെ സാംക്രമിക രോഗ അന്വേഷണ വിഭാഗത്തിന്റെയും വിഷ ചികില്‍സാ കമ്മീഷന്റെയും നേത്ൃത്വത്തില്‍ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ സേമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇതില്‍ നിന്നാണ് മരണം വിഷ ബാധ മൂലമല്ലെന്നു തെളിഞ്ഞത്. മരണ കാരണം കീടനാശിനകളുടെ സാന്നിദ്ധ്യം മൂലമോ രാസവസ്തുക്കളുടെ സാന്നിദ്ധ്യം മൂലമോ ആണെന്ന നിഗമനത്തിലെത്തിയത്.. ബിന്‍ മഹമൂദിലാണ് കുടുംബം താമസിച്ചിരുന്നത്. ഇവരുടെ അടുത്തുള്ള പ്ലാററില്‍ മരുന്നു തളിച്ചിരുന്നു. കുടുംബം വ്യഴാഴ്ച രാത്രി തൊട്ടടുത്ത റസ്‌റേറാറന്റില്‍ നിന്നു പാര്‍സല്‍ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷ ബാധയാണോ എന്ന സംശയം ഇയര്‍ന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."