HOME
DETAILS
MAL
വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെ റെയില്‍വേ പൊലിസ് പിടികൂടി
backup
November 15 2018 | 07:11 AM
ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തയാളെ റെയില്‍വേ പൊലിസ് പിടികൂടി.തീവണ്ടിയാത്രക്കാരെ ഉന്നം വെച് സ്ഥിരം മോഷണം നടത്തുന്ന തൃശൂര്‍ ഇരിങ്ങാലക്കുട മുരുകന് ഷാജി (44) യാണ് പൊലിസിന്റെ പിടിയിലായത്. കാരക്കല്‍- എണാകുളം എക്സ്പ്രസ് ട്രയിനില്‍ യാത്ര ചെയുകയായിരുന്ന യുവതിയായ വീട്ടമ്മയാണ് മോഷണത്തിന് ഇരയായത്. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാ ഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
റെയില്‍വേ സബ് ഇന്സ്പ്പെക്ടര് വനില്‍ കുമാര്‍ എ.എസ്.ഐ ഷക്കീര്‍ അഹമ്മദ്, ജോസഫ് കുമാര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."