കരനെല്‍കൃഷി: നൂറുമേനി വിളയിക്കാന്‍ പള്ളിക്കല്‍ പഞ്ചായത്ത്
കിളിമാനൂര്‍ : സമൃദ്ധിയുടെ വിള നിലമായിരുന്ന പള്ളിക്കലിന്റെ കാര്‍ഷിക പാരമ്പര്യത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൈയ്യും മെയ്യും മറന്നവര്‍ ഒരുമിച്ചു. പോയകാലത്തെ കാര്‍ഷികാവേശമാണ് പള്ളിക്കലിലെ പഴയകാല കര്‍ഷകരെ പുത്തന്‍ കൂട്ടുകാര്‍ക്കൊപ്പം വീണ്ടും നെല്‍കൃഷിയില്‍ ഒരുകൈ നോക്കാന്‍ പ്രേരിപ്പിച്ചത്.
ഒരു കാലത്ത് ജില്ലയുടെ നെല്ലറയെന്ന പേരില്‍ പേരെടുത്തിരുന്ന പള്ളിക്കല്‍പഞ്ചായത്തിലെ കര്‍ഷകരാണ് വീണ്ടും കരനെല്‍കൃഷി പരീക്ഷിക്കുന്നത്.ഒരുക്കിയെടുത്ത നിലത്തില്‍ നെല്‍വിത്തുകള്‍ വാരിവീശി ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി പി മുരളി പള്ളിക്കല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കര നെല്‍കൃഷിക്ക് തുടക്കമിട്ടു.
പള്ളിക്കലിനെ കാര്‍ഷികസ്വയംപര്യാപ്ത പഞ്ചായത്താക്കണമെന്ന ഭരണസമിതിയുടെ പ്രഖ്യാപിത നയത്തെതുടര്‍ന്നാണ് നെല്‍കൃഷിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ പത്തേക്കര്‍ നിലത്തിലാണ് കരനെല്‍കൃഷി ആരംഭിക്കുന്നത്.ഇതിന്റെ ആദ്യപടിയായി പള്ളിക്കല്‍ പ്ലാച്ചിവിള വാര്‍ഡിലെ മൂതല ആമ്പാടിയില്‍ പുരുഷോത്തമന്‍പിള്ളയുടെ മൂന്നരയേക്കര്‍ പാട്ടത്തിനെടുത്തു.
പള്ളിക്കല്‍ കൃഷിഭവനും ഉദ്യമത്തില്‍ സഹകരിക്കുന്നുണ്ട്. അത്യുല്പാദനശേഷിയുള്ള ഉമയെന്ന വിത്താണ് കരനെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്,പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി,എം ഹസീന, പുഷ്പലത,അബുത്താലിബ്, പ്രസന്നദേവരാജന്‍,രേണുകാകുമാരി,പള്ളിക്കല്‍ നസീര്‍, സ്മിത തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ വിത്തിറക്കലില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."