മട്ടന്നൂരില്‍ ഡെങ്കിപ്പനിക്കു പുറമേ മഞ്ഞപ്പിത്തവും പടരുന്നു
ഉരുവച്ചാല്‍: ഡെങ്കിപ്പനി പടര്‍ന്നുപി
ടിച്ചതിനു പുറമെ മട്ടന്നൂരില്‍ മഞ്ഞപ്പിത്തവും വ്യാപകമാകുന്നു. കരേറ്റയിലെ കുഞ്ഞിക്കണ്ണോത്ത് അടുത്തടുത്തുള്ള വീടുകളിലെ 15 പേരാണ് മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത്.
മലിനജലത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്നും വയറിളക്കവും ടൈഫോയ്ഡ് ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളും പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏപ്രിലിലാണ് മട്ടന്നൂര്‍ നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു തുടങ്ങിയത്. അതിനു
ഏതാണ്ടു ശമനമായെങ്കിലും മറ്റിടങ്ങളില്‍ ഇപ്പോള്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൊറോറ, കോളാരി, അയ്യല്ലൂര്‍, മേറ്റടി, നെല്ലൂന്നി എന്നിവിടങ്ങളില്‍ നിന്നായി ഒട്ടേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. പനി ബാധിച്ചു ദിവസവും മൂന്നൂറോളം പേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നുണ്ട്. മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ചു പൊലിസുകാരും ഡെങ്കി ലക്ഷണമുള്ള പനിയുമായി ചികിത്സയിലാണ്. സാധാരണ വൈറല്‍ പനിയും ഇപ്പോള്‍ ഡെങ്കിപ്പനിയുടെ ലക്ഷണം കാണിക്കുന്നുണ്ടെന്ന് മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ ഡോ.കെ. സുഷമ പറഞ്ഞു.
ഏതു പനിയായാലും ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്നും വേദന
സംഹാരികളായ മരുന്നുകള്‍ കഴിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."