ബസില്‍ പോക്കറ്റടി; പ്രതി അറസ്റ്റില്‍
തലശ്ശേരി: ബസില്‍ യാത്രക്കാരനെ പോക്കറ്റടിച്ചയാളെ പൊലിസ് പിടികൂടി. ബസിലെ സഹയാത്രികര്‍ നല്കിയ സൂചനപ്രകാരം തലശ്ശേരി പൊലിസാണ് പ്രതിയെ പിടികൂടിയത്. ഇരിട്ടി സ്വദേശി പാറേപ്പറമ്പില്‍ രവീന്ദ്രനാണ് (45) പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു കേസില്‍ കോടതി അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് മുങ്ങി നടക്കുന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ പാനൂരില്‍ നിന്നു തലശ്ശേരിയിലേക്ക് വരികയായിരുന്ന സണ്‍ പാലസ് ബസിലെ യാത്രക്കാരനായ പരിമഠത്തെ തില്ലേരിയില് ടി. അഹമ്മദ് അഷ്റഫിന്റെ 18000 രൂപയാണ് രവീന്ദ്രന് പോക്കറ്റടിച്ചത്. അഹമ്മദ് അഷ്റഫ് മക്കള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി വരുന്നതിനിടയിലാണ് സംഭവം. ബസ് മഞ്ഞോടിയിലെത്തിയപ്പോഴാണ് പണം
പോക്കറ്റടിക്കപ്പെട്ടതായി അഷ്റഫിന് മനസിലായത്. ഇതോടെ മോഷ്ടാവിനെ കണ്ടെത്താന്‍ ബസ് പൊലിസ് സ്റ്റേഷനിലെത്തിച്ചു. നഷ്ടപ്പെട്ട പണം പരിശോധനയില്‍ ബസിനകത്തെ ലഗേജ് കാരിയറില്‍ നിന്നു കണ്ടെത്തി. തുടര്‍ന്ന് പ്രതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."