സുനില്‍ പി ഇളയിടത്തിന്റെ ഓഫിസിനു നേരെ ആക്രമണം
കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ കാലടി സര്‍വകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിംബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചു. ഓഫിസ് മുറിയ്ക്ക് മുന്നില്‍ കാവി ചായം കൊണ്ട്, അപായ ചിഹ്നവും വരച്ചു വച്ചിട്ടുണ്ട്.
നേരത്തേ, സുനില്‍ പി.ഇളയിടത്തെ കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലാന്‍ സംഘപരിവാര്‍ അനുകൂലികള്‍ ഫേസ്ബുക്കില്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു.
ഫെയ്‌സ്ബുക്കിലെ സുദര്‍ശനം എന്ന ഗ്രൂപ്പിന്റെ പേജില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിയിട്ടുള്ള കമന്റിലാണ് അസഭ്യവര്‍ഷവും ഭീഷണിയും. 'ഹിന്ദു സമൂഹത്തിനെതിരേ സംസാരിക്കുന്ന ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം' എന്നാണ് ശ്രീവിഷ്ണു എന്നയാളുടെ കമന്റിലെ ആഹ്വാനം.
ഹിന്ദുക്കള്‍ക്കെതിരേ തുടര്‍ച്ചയായി സംസാരിക്കുന്ന ഇയാള്‍ ഭൂമിക്ക് ഭാരമാണെന്നാണ് കമന്റില്‍ കുറിച്ചിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിം കോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങള്‍ നടത്തുന്നതാണ് സുനില്‍ പി. ഇളയിടത്തിനെതിരേയുള്ള പ്രകോപനത്തിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."