വെളുത്തമ്പു സ്മാരക സഹകാരി അവാര്‍ഡ് മമ്പറം ദിവാകരന്
തൃക്കരിപ്പൂര്‍: മലബാറിലെ പ്രമുഖ സഹകാരിക്കായി കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ വെളുത്തമ്പു സ്മാരക സഹകാരി അവാര്‍ഡ് തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രി പ്രസിഡന്റും സഹകാരിയുമായ മമ്പറം ദിവാകരന്. സഹകരണ രംഗത്തു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സമിതി അധ്യക്ഷന്‍ സി. സുനില്‍ കുമാര്‍, അംഗങ്ങളായ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ. ശശി, കാഞ്ഞങ്ങാട് കാര്‍ഷിക വികസന ബാങ്കിന്റെ മുന്‍ സെക്രട്ടറി കഞ്ചിയില്‍ പദ്മനാഭന്‍ എന്നിവരും കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.കെ രാജേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈവിധ്യങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദിവാകരന്‍ കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സഹകാരിയാണ്. ജൂലൈ ആദ്യവാരത്തില്‍ ഇന്ദിരാഗാന്ധി ശതാബ്ദി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശതാബ്ദി പ്രഭാഷണവും അവാര്‍ഡ് ദാനവും തൃക്കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ നിര്‍വഹിക്കും. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."