ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അന്വേഷണം ഊര്‍ജിതമെന്ന് പൊലിസ്
നെടുമങ്ങാട്: സ്‌കൂളിലേക്ക് കാല്‍നടയായി പോവുകയായിരുന്ന നാലാംക്ലാസുകാരിയെ ഓട്ടോയില്‍ കയറ്റി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പൊലിസ് . പ്രതികളെന്ന് സംശയിക്കുന്ന ആറുപേര്‍ നിരീക്ഷണത്തിലാണെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നും നെടുമങ്ങാട് സിഐ എം.അനില്‍കുമാര്‍ അറിയിച്ചു. മാത്രമല്ല ഇവരുടെ ഫോണ്‍ കോളുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഈ മേഖലയിലെ ഓട്ടോകളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. സംഭവ ദിവസത്തിനു ശേഷം ഈ മേഖലയില്‍ നിന്ന് മുങ്ങിയവരെ കുറിച്ചു വിവരശേഖരണം നടത്തുന്നതോടെപ്പം ശാസ്ത്രീയമായ വിധത്തിലുള്ള അന്വേഷണവും നടക്കുകയാണെന്നും സിഐ വിശദീകരിച്ചു. കുട്ടിയെ വ്യാഴാഴ്ച്ച രാത്രി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി . സംഭവം അറിഞ്ഞിട്ടും അരുവിക്കര പൊലിസ് കേസെടുത്തില്ലെന്ന് പരാതിയുയര്‍ന്നിരുന്നു.പിന്നീട് കുട്ടിയെ മാതാപിതാക്കള്‍ എസ്.പിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നെടുമങ്ങാട് സി.ഐക്കു കേസന്വേഷണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."