യൂത്ത്ലീഗ് സാന്ത്വന യാത്രയ്ക്ക് ഇന്നു തുടക്കം
ഇരിട്ടി: മുസ്ലിം യൂത്ത്ലീഗ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി, ദുബൈ കെ.എം.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാവൂര്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തുന്ന സാന്ത്വന യാത്ര ഇന്ന് ആരംഭിക്കും.
റമദാന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 'അവശതയനുഭവിക്കുന്നവര്‍ക്ക് ഒരു സ്നേഹസ്പര്‍ശം' എന്ന സന്ദേശവുമായി സാന്ത്വന യാത്ര നടത്തുന്നത്. വീടുകളില്‍ കിടപ്പിലായ അവശതയനുഭവിക്കുന്ന രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ഭക്ഷണവും വസ്ത്രവും നല്‍കുക, കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് തുടര്‍ചികിത്സക്കാവശ്യമായ സഹായവും സൗകര്യവുമൊരുക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം. മണ്ഡലത്തിലെ 120ഓളം രോഗികള്‍ക്കാണ് ഇത്തരത്തില്‍ സഹായമെത്തിക്കുന്നത്.
യാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഇരിട്ടിയില്‍ ദുബൈ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ പുന്നാട്, ഫൈസല്‍ വി.പി,
ശഹീര്‍ കീഴ്പ്പള്ളി, സക്കറിയ പാറയില്‍, അബ്ദുല്‍ റഹ്മാന് ചാല, എന്‍.കെ സക്കറിയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."