HOME
DETAILS
MAL
മഴയില്‍ മുങ്ങി നഗരം: ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത കൊച്ചി കോര്പറേഷന് പിരിച്ചു വിടണം- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
backup
October 22 2019 | 05:10 AM
കൊച്ചി: നഗരത്തിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടിന് കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചി ഹൈക്കോടതി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചി സിങ്കപ്പൂരാകണമെന്നില്ല ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയണമെന്ന് കോടതി വിമര്‍ശിച്ചു. പേരണ്ടൂര്‍ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. ചെളിനീക്കാന്‍ കോടികള്‍ കളയുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.
കോര്പ്പറേഷന് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ വിശദീകരണം അഡ്വ. ജനറല്‍ നാളെ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."