'ഇവിടെ വന്നു കഴിയുമ്പോ വെറുതെ അടി മേടിക്കും, തലയ്ക്ക് വട്ടാണോ'; തൃപ്തി ദേശായിയോട് പി.സി ജോര്‍ജ്ജ്
കോഴിക്കോട്: ആറു യുവതികളെയും കൂട്ടി ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ച ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്കെതിരെ പി.സി ജോര്‍ജ്ജ് എം.എല്‍.എ. രാഹുല്‍ ഈശ്വറിന്റെ കൂടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പി.സി ജോര്‍ജ്ജിന്റെ പ്രതികരണം.
'ആരാണ് ആ പെണ്ണുമ്പിള്ള' എന്നു ചോദിച്ചാണ് പി.സി ജോര്‍ജ്ജ് തുടങ്ങുന്നത്. 'മഹാരാഷ്ട്രയാണ് കേരളമെന്ന് കരുതി ഇങ്ങോട്ട് വരേണ്ടെന്ന് ആ കൊച്ചിനോട് പറഞ്ഞ് കൊടുക്ക്. നാണക്കേട് തോന്നിപ്പോയി. അവരെ മുഖ്യമന്ത്രി തോളത്ത് കയറ്റി ശബരിമലയില്‍ കൊണ്ടുപോയി തിരിച്ച് കാറില്‍ കയറ്റി വീട്ടില്‍ വിടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. തലയ്ക്ക് വട്ടാണോ. പിണറായിക്ക് ഇങ്ങനെ ഉളളവര്‍ മാത്രമാണോ കൂട്ട്'- പി.സി ജോര്‍ജ്ജ് ചോദിക്കുന്നു.
'ഇവിടെ വന്ന് കഴിയുമ്പോ വെറുതെ അടി മേടിക്കും. വീട്ടില്‍ കുത്തി ഇരുന്നാല്‍ ആരോഗ്യം നോക്കാം. ഏതെങ്കിലും വിശ്വാസി ആക്രമിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും. വിശ്വാസം മൂത്താല്‍ ബഹളമാകും. ഇടിയും തൊഴിയും മേടിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇങ്ങനെയുളള സാധനങ്ങളൊക്കെ ശ്രദ്ധിക്കണം'- പി.സി ജോര്‍ജ്ജ് പറഞ്ഞു.
മണ്ഡലമകരവിളക്ക് മഹോത്സവത്തിനായി വെളളിയാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. എന്തുവില കൊടുത്തും ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി ആവര്‍ത്തിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങി ബന്ധപ്പെട്ടവര്‍ക്കെല്ലാം കത്തയക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."