HOME
DETAILS

നൂറ്റാണ്ടിന്റെ അവശതയില്‍ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ്

  
backup
June 22 2017 | 20:06 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b6%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 


തളിപ്പറമ്പ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടക്കുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ശോചനീയാവസ്ഥയില്‍. അടിസ്ഥാന സൗകര്യമില്ലാതെ ജീവനക്കാരും ഓഫിസിലെത്തുന്ന പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്. 1884ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത്. 28 സെന്റ് സ്ഥലത്ത് 134 വര്‍ഷം പഴക്കമുള്ള കെട്ടിടം നൂറ്റാണ്ടിന്റെ അവശതയും പേറിയാണ് നിലനില്‍ക്കുന്നത്.
കെട്ടിടത്തിലെ റെക്കോര്‍ഡ് മുറിയിലെ ചോര്‍ച്ച ഒഴിവാക്കാനായി ഓടിനു കീഴില്‍ ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിച്ചത് മാത്രമാണ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനം.
1865 മുതലുള്ള റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആധാര പകര്‍പ്പ് വാല്യങ്ങള്‍കൊണ്ട് നിറഞ്ഞ് സ്റ്റാഫ് റൂമിലും സൂക്ഷിക്കേണ്ട അവസ്ഥയാണ്. 1988ന് ശേഷമുള്ള രേഖകള്‍ മാത്രമാണ് ഡിജിറ്റല്‍ രേഖകളാക്കി സൂക്ഷിക്കുന്നത്. അതിനു മുന്‍പുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുക്കാന്‍ രേഖകള്‍ തിരയുന്നതിന് അകത്തുകടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
സ്റ്റാഫ് റൂമിന്റെ അവസ്ഥയും പരിതാപകരമാണ്. വേനല്‍ക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചോര്‍ച്ചയും കാരണം കംപ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും യാതൊരു സുരക്ഷിതത്വവുമില്ല. സബ് രജിസ്ട്രാറും ജൂനിയര്‍ സൂപ്രണ്ടും അഞ്ച് ക്ലര്‍ക്കുും സ്ഥലസൗകര്യമില്ലാത്ത മുറിയില്‍ വീര്‍പ്പുമുട്ടുകയാണ്. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വെവ്വേറെ ടോയ്‌ലറ്റ് ഉണ്ടെങ്കിലും പൊതുജനങ്ങള്‍ക്കുള്ളത് ഉപയോഗശൂന്യമാണ്. മറ്റുള്ളവയുടെ വാതിലുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കിലും സംഭരണിയോ വിതരണ സംവിധാനമോ ഇല്ല.
രാത്രികാലങ്ങളില്‍ നഗരത്തിലുള്ള ഭിക്ഷാടകരും മദ്യപാനികളും ഓഫിസ് വരാന്തയില്‍ അന്തിയുറങ്ങുകയും പതിവാണ്. ജയിംസ് മാത്യു എം.എല്‍.എ മുന്‍കൈയെടുത്ത് ഇവിടെ റവന്യൂ ടവര്‍ നിര്‍മിക്കാനുളള നീക്കം നടത്തുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ട് കാരണം സാധ്യത മങ്ങി.
താലൂക്ക് ഓഫിസ് വളപ്പില്‍ പുതിയ റവന്യൂ ടവര്‍ നിര്‍മിച്ച് സബ് രജിസ്ട്രാര്‍ ഓഫിസ് അതിലേക്ക് മാറ്റുന്നതാണ് ഉത്തമം. നിലവിലുള്ള കെട്ടിടം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിലനിര്‍ത്തുകയും വേണം. കഴിഞ്ഞ മാര്‍ച്ച് മാസം ഒരു കോടിയിലേറെ രൂപയാണ് ഓഫിസിലെ വരുമാനം. കഴിഞ്ഞ വര്‍ഷം 11.5 കോടിയോളം രൂപയും. രേഖകളുടെ സൂക്ഷിപ്പ് ഫീസായി ഈടാക്കുന്ന വകയില്‍ മാത്രം മൂന്ന് കോടിയോളം രൂപ ഉള്‍പ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago