ദുരന്ത നിവാരണ സേനയെ തിരഞ്ഞെടുക്കുന്നു
തളിപ്പറമ്പ്: ദുരന്ത സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അപകടത്തിന്റ തീവ്രത ലഘൂകരിക്കാനും ലക്ഷ്യമിട്ട് കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സേവന താല്‍പര്യമുള്ളവരും ഊര്‍ജ്വസ്വലരുമായ സന്നദ്ധസേവകരുടെ ടീമുകള്‍ ഓരോ പ്രദേശത്തും രൂപീകരിക്കാനാണ് ലക്ഷ്യം. തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിന്റെ പരിധിയിലുള്ള തളിപ്പറമ്പ്, ആന്തൂര്‍, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലും, കുറുമാത്തൂര്‍, പട്ടുവം, പരിയാരം, ചെങ്ങളായി, ചപ്പാരപ്പടവ്, ആലക്കോട്, ഏഴോം, നടുവില്‍, ഉദയഗിരി, ഏരുവ്വേശ്ശി, കല്ല്യാശ്ശേരി, കടന്നപ്പള്ളി-പാണപ്പുഴ, മലപ്പട്ടം പഞ്ചയാത്തുകളിലെയും താല്‍പര്യമുള്ളവരില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം. പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ ക്ലബുകള്‍, അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9497920246, 9497920247, 04602207101.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."