മഴക്കുറവിന്റെ ചിത്രം മാറി; 38 % അധിക മഴ
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വടക്കുകിഴക്ക് മണ്‍സൂണ്‍ (തുലാവര്‍ഷം) തകര്‍ത്തുപെയ്യുമ്പോള്‍ മാറിമറിയുന്നത് മുന്‍വര്‍ഷങ്ങളിലെ മഴക്കുറവിന്റെ കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ കേരളത്തില്‍ മൂന്നു ശതമാനം മഴക്കുറവായിരുന്നു രേഖപ്പെടുത്തിയത്. സാധാരണഗതിയില്‍ 480.7 മി.മീ മഴ ലഭിക്കേണ്ടിടത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 465.6 മി.മീ മാത്രമായിരുന്നു.
2017ല്‍ 7.41 ശതമാനവും 2016ല്‍ 61.7 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഈ വര്‍ഷം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 38 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്. ഈ മാസം 16നാണ് സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 212.4 മി.മീ മഴ ലഭിക്കേണ്ടിടത്ത് കേരളത്തിന് 292.2 മി.മീ മഴയാണ് ലഭിച്ചത്. ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ അധികമഴയില്‍ മുന്നിലുള്ളത് കോട്ടയവും രണ്ടാമത് എറണാകുളവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."