HOME
DETAILS

സഊദിയിലേക്കുള്ള എൻജിനീയർമാർ ഇനി നാട്ടിൽ നിന്ന് തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം

  
backup
November 15 2018 | 16:11 PM

546546456456456412321
റിയാദ്: സഊദിയിലേക്ക് എഞ്ചിനീയർ വിസയിൽ എത്തുന്ന വിദേശികൾ ഇനി മുതൽ നാട്ടിൽ നിന്ന് തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന വ്യവസ്ഥ നിലവിൽ വന്നു.  ഇതിനായി പ്രേത്യേക ഓൺലൈൻ സേവനവും തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ, രാജ്യത്ത് തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതിനും വിസ അനുവദിക്കുന്നതിനും സഊദിയിലേക്ക്  വരുന്നതിനും മുമ്പായി ഓൺലൈൻ സേവനം വഴി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
 
മതിയായ യോഗ്യതയും കഴിവും പരിചയ സമ്പത്തുമില്ലാത്തവർക്ക് വിസകൾ അനുവദിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജവാസാത്ത്, വിദേശ മന്ത്രാലയം, വിദേശങ്ങളിലെ സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പുതിയ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.
 
'ഇജ്തിയാസ്' എന്ന് പേരിട്ട പുതിയ സേവനം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ സഅദ് അൽശഹ്‌റാനി കൗൺസിൽ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. 
 
സഊദിയിൽ തൊഴിൽ ആഗ്രഹിക്കുന്ന വിദേശ എൻജിനീയർമാരുടെയും വിദേശങ്ങളിൽ നിന്ന് എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തൊഴിലുടമകളുടെയും നടപടിക്രമങ്ങൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് എൻജിനീയർ സഅദ് അൽശഹ്‌റാനി പറഞ്ഞു. തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വെബ്‌സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി പണമടയ്ക്കുകയാണ് ആദ്യം വേണ്ടത്. ഇതോടെ അവർക്ക് കൗൺസിൽ താൽക്കാലിക അംഗത്വം അനുവദിക്കും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും സർട്ടിഫിക്കറ്റുകളും രേഖകളും അയക്കുന്നതിനും വേഗത്തിൽ നടപ്പാക്കുന്നതിന് സംവിധാനം സഹായകരമാകും. 
 
സഊദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പരിചയ സമ്പത്ത് നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുകയും സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളുടെ നിജസ്ഥിതി ഉറപ്പു വരുത്തുകയുമാണ് പുതിയ സേവനം ചെയ്യുന്നത്. ഇതോടെ, അംഗീകാരമില്ലാത്ത എൻജിനീയർമാരെയും വ്യാജ ബിരുദക്കാരെയും വിലക്കുന്നതിന് പുതിയ സേവനം തടയാൻ കഴിയും. 
എൻജിനീയറിംഗ് ജോലികളുടെ ഗുണമേന്മ ഉയർത്തൽ, സഊദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങളിൽ മുൻഗണന നൽകൽ, വിദേശ എൻജിനീയർമാരെയും ടെക്‌നിഷ്യന്മാരെയും റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ചെലവ് കുറക്കൽ എന്നിവ അടക്കം രാജ്യത്തിനും സൗദി പൗരന്മാർക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും പുതിയ സേവനം നിരവധി പ്രയോജനങ്ങൾ നൽകുമെന്നും എൻജിനീയർ സഅദ് അൽശഹ്‌റാനി പറഞ്ഞു.  

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago