HOME
DETAILS

മൂന്നുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ നിയമ കുരുക്കില്‍ അകപ്പെട്ട മലയാളി നാടണഞ്ഞു

  
backup
November 15 2018 | 16:11 PM

gulf-98054980

 

റിയാദ്: വിവിധ ട്രാഫിക് നിയമ ലംഘനത്തെ തുടര്‍ന്ന് നിയമ പ്രശനങ്ങളെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായ മലയാളി നാടണഞ്ഞു. തിരുവനന്തപുരം ആലംകോട് സ്വദേശി ഫെബിന്‍ ആണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങിയത്. ലൈസന്‍സില്ലാതെ സിഗ്‌നല്‍ കട്ട് ചെയ്തു വാഹനം ഓടിച്ചതടക്കം നിരവധി വകുപ്പുകള്‍ പ്രകാരം മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും നാല്പതിനായിരം റിയാല്‍ (ഏഴര ലക്ഷം രൂപ) പിഴയുമാണ് ഫൈന്‍ ലഭിച്ചിരുന്നത്.

സഹായിക്കാന്‍ ആരുമില്ലാതെ മലയാളി മൂന്ന് മാസമായി ജയിലില്‍ കിടക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകനും പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ ഐഡ് സെല്‍) പ്രസിഡന്റുമായ ഷാനവാസ് രാമഞ്ചിറ കേസില്‍ ഇടപെടുകയായിരുന്നു. ഇദ്ദേഹം ജയില്‍ അധികൃതരെ സമീപിച്ചപ്പോഴാണ് നിയമ ലംഘനങ്ങള്‍ വ്യക്തമായത്. എന്നാല്‍ സിഗ്‌നല്‍ കട്ട് ചെയ്തില്ലെന്നും ഭാഷ അറിയാത്ത ഫെബിന്‍ പറഞ്ഞത് കേട്ടു ഉദ്യോഗസ്ഥര്‍ തെറ്റിധരിച്ചതാണെന്നും ഷാനവാസ് രാമഞ്ചിറ ട്രാഫിക് ക്യാപറ്റനെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെബിന് ജാമ്യം അനുവദിക്കുക ആയിരുന്നു.

ഇതിനിടെ, എതിര്‍ വാഹനത്തില്‍ വന്ന സോമാലിയകാരിയായ സ്ത്രീക്ക് കൈക്ക് പരിക്ക് പറ്റുകയും അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതി ഫെബിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, 18000 (മൂന്നരലക്ഷം രൂപ) റിയാല്‍ കൊടുക്കാന്‍ കോടതിവിധി വരുകയും എന്നാല്‍ പണം കണ്ടെത്താന്‍ കഴിയാതെ വന്ന ഫെബിന്റെ അവസ്ഥ വാര്‍ത്തയിലൂടെ അറിഞ്ഞ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഗഫൂര്‍ എംഎം പറമ്പ് ഫെബിന്‍ സഹായ നിധി എന്ന ഗ്രൂപ്പ് രൂപികരിച്ചു നടത്തിയ ശ്രമം വിജയിക്കുകയും നാട്ടില്‍ നിന്നും സഊദിയില്‍ നിന്നും സുമനസ്സുകള്‍ സഹായിച്ചു. ഈ തുക കണ്ടെത്തുകയും പൈസ കോടതിയില്‍ കെട്ടിവെച്ചു പ്രശ്‌നം പരിഹരിക്കുകയും ചെയ്യുകയായിരുന്നു.

22000 റിയാല്‍ എതിര്‍ വാഹനത്തിന്റെ നഷ്ടപരിഹാരം അടച്ചിരുന്നു എങ്കിലും അതിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ഷാനവാസ് രാമഞ്ചിറയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഗഫൂര്‍ എംഎം പറമ്പ് കൊടുത്ത ടിക്കറ്റില്‍ കഴിഞ്ഞ ദിവസമാണ് ഫെബിന്‍ നാട്ടിലെത്തിയത്. ലത്തീഫ് തെച്ചി, ഗഫൂര്‍ എംഎം പറമ്പ് , ഷാഹിദ് വടപുറം, ഇല്യാസ് കാസര്‍ഗോഡ്, ഷറഫു മണ്ണാര്‍കാട്, മന്‍സൂര്‍ കാരയില്‍, എന്നിവരും വിവിധ ഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago