കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്: ഇന്നു മുതല്‍ പത്രിക നല്‍കാം
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 36ാം വാര്‍ഡായ കടപ്പുറം സൗത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. വരണാധികാരി തെരഞ്ഞെടുപ്പ് നോട്ടിസ് പരസ്യപ്പെടുത്തും. നാമനിര്‍ദ്ദേശപത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം 30 ആണ്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിനു നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ജൂലൈ മൂന്ന് ആണ്. ജൂലൈ 18 ന് വോട്ടെടുപ്പ് നടക്കും.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. ജൂലൈ 19 ന് രാവിലെ 10 മുതല്‍ വോട്ടെണ്ണും.
ഉപതെരഞ്ഞെടുപ്പ സംബന്ധിച്ച് നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു അധ്യക്ഷനായി. തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസറായ കാസര്‍കോട് മുനിസിപ്പാലിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ് ജി. രാജേഷ്, സെക്രട്ടറിയുടെ പി.എ ഇ. വിന്‍സന്റ്, റിട്ടേണിങ് ഓഫിസറായ കാസര്‍കോട് ഡി.ഇ.ഒയുടെ പ്രതിനിധി പി.എം സജീവ്, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ടിങ് ഉപകരണങ്ങള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതും വോട്ടെണ്ണുന്നതും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."