കാഞ്ഞിരംകുളത്ത് ലഹരി വില്‍പന തകൃതി
കോവളം:യുവാക്കളെ ലക്ഷ്യംവച്ച് ലഹരി മാഫിയ. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. കഴിവൂര്‍, ചപ്പാത്ത്, മരപ്പാലം, അടിമലത്തുറ പാലം തുടങ്ങി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവ ചെറിയപൊതികളിലാക്കി എത്തിച്ച് വില്‍പന നടക്കുന്നുണ്ട്. ലഹരിക്കടിപ്പെട്ട് ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്ന യുവാക്കളും നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഏറെ തിരക്കുള്ള വിഴിഞ്ഞം പൂവാര്‍ റോഡില്‍ ലഹരി ഉപയോഗിച്ച് അമിതവേഗതയില്‍ സഞ്ചരിക്കുന്നവര്‍ വന്‍ അപകടഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ പോക്കറ്റില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. ലഹരി മാഫിയയുടെ പിടിയില്‍ പെടുന്നവര്‍ ലഹരിക്ക് അടിമപ്പെടുന്നതോടെ ജോലി ഉപേക്ഷിച്ച് മടക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുന്നതും പതിവായിട്ടുണ്ട്. പൊലീസ്, എക്‌സൈസ് അധികൃതരുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."