രാത്രികാല ഡോക്ടര്‍മാരില്ല; പ്രതിഷേധവുമായി ജനപ്രതിനിധികളുടെ ഉപവാസം
രാജപുരം: മലയോരം പനിച്ചു വിറക്കുമ്പോഴും പൂടംകല്ല് സി.എച്ച്.സിയില്‍ രാത്രി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ആശുപത്രി പരിസരത്ത് ഉപവാസിച്ചു. ഇവിടെ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ആറുമാസമായി നിലച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മാ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ നാരായണന് അധ്യക്ഷനായി. സ്ഥിരം സമിതി അംഗങ്ങളായ ടി. ഗീത, എം.എം സൈമണ്‍ സംസാരിച്ചു. ഉപവാസത്തിന് അനുഭാവം പ്രകടിപ്പിച്ച് ചുള്ളിക്കര, രാജപുരം എന്നിവിടങ്ങളിലെ വ്യാപാരികളും പങ്കെടുത്തു. അതേ സമയം ആശുപത്രിയില്‍ രാത്രി എട്ടു വരെ ഒ.പി വിഭാഗം പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇപ്പോള്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."