അഫ്ഗാനില്‍ താലിബാന് ആക്രമണം; 30 പൊലിസുകാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ കഴിഞ്ഞ ദിവസം രാത്രി പൊലിസ് ഔട്ട്പോസ്റ്റില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ 30 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹിലെ പൊലിസ് ഔട്ട്പോസ്റ്റില്‍ താലിബാന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്നു പൊലിസ് നടത്തിയ പ്രത്യാക്രമണത്തില്‍ 17 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഖാകി സഫേദ് ജില്ലയില്‍ ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. 30 പൊലിസുകാര്‍ കൊല്ലപ്പെട്ട വിവരം കാബൂള്‍ നിയമസഭാ സാമാജികന് സമീഉല്ല ശമീമാണ് പുറത്തുവിട്ടത്. എന്നാല്‍, ഔദ്യോഗികമായി പൊലിസ് മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. 45 പൊലിസുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെക്കുറിച്ചു താലിബാനും പ്രതികരിച്ചിട്ടില്ല.
ഫറാഹ്, ഗസ്നി പ്രവിശ്യകളില്‍ താലിബാന് ഭീകരരും പൊലിസും തമ്മില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പോരാട്ടം ശക്തമാണ്.
ഇതുമൂലം ഇവിടെനിന്ന് ആയിരക്കണക്കിനു പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു പലായനം ചെയ്തത്. താലിബാനെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് ആയിരക്കണക്കിനു പേര് ദിവസങ്ങള്‍ക്കു മുന്‍പു കാബൂളില്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."