അക്രമ പരമ്പരകള്‍, ജാതി വിവേചനം, നിയമ പരിരക്ഷയില്ല- ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന് യു.എസ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷകള്‍ക്കെതിരെ അക്രമപരമ്പരകളാണ് നടക്കുന്നതെന്നും ജാതിവിവേചനം ശക്തമാണെന്നും യു.എസ്. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ നിയമത്തിനു മുന്നില്‍ വരുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ യാതൊരു നിയമപരിരക്ഷയും നല്‍കുന്നില്ലെന്നും യു.എസ് ബ്യൂറോ ഓഫ് സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആലിസ് ജി വെല്‍സ് ചൂണ്ടിക്കാട്ടി.
തെക്കന്‍ ഏഷ്യയിലെ മനുഷ്യാവകാശവുമായി ബന്ധപ്പട്ട ഒരു സബ് കമ്മിറ്റിക്കു മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ദയനീയ അവസ്ഥ തുറന്നു കാട്ടിയത്. രാജ്യത്ത് മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും അക്രമിക്കപ്പെടുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ ഭരണകൂടത്തോട് യു.എസ് ആവശ്യപ്പെട്ടു. രാജ്‌യത്ത് നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കമെന്നും അക്രമികളെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും യു.എസ് ആവര്‍ത്തിച്ചു.
രാജ്യത്തെ 19 ലക്ഷം ആളുകള്‍ പൗരന്‍മാല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്- അസം പൗരത്വപട്ടിക സൂചിപ്പിച്ച് അവര്‍ പറഞ്ഞു.
ഗോരക്ഷ ഉള്‍പെടെയുള്ള ആള്‍ക്കൂട്ടക്കൊലകളേയും മറ്റും അവഗണിച്ച് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് യു.എസ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."