HOME
DETAILS
MAL
ബത്ഹ തീപിടിത്തം: ചാമ്പലായത് 200 കടകള്‍
backup
June 22 2017 | 21:06 PM
റിയാദ്: ബത്ഹയിലെ കൊമേഴ്സ്യല്‍ സെന്ററിലുണ്ടണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത് മലയാളികളടക്കമുള്ളവരുടെ 200 കടകള്‍.
ചൊവ്വാഴ്ച വൈകിട്ട് നോമ്പുതുറ സമയത്തോടടുത്താണ് തീപിടിത്തമുണ്ടായത്. ഇവിടെ കട നടത്തുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. കടകളുടെയും ഉടമകളുടെയും കണക്കുകള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ. തീപിടിത്തത്തില്‍ നഷ്ടമുണ്ടായവരെ സഹായിക്കുന്നതിനായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനായി ജനകീയ സമിതികള്‍ക്ക് രൂപംനല്കിവരികയാണ്. രേഖകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി എന്‍.ആര്.കെ ഫോറത്തിന്റെ നേതൃത്വത്തില്‍ റിയാദില്‍ കൂടിയാലോചനാ യോഗം നടന്നു. റിയാദ് ഇസ്ലാമിക് സെന്ററിന് കീഴില്‍ പ്രാര്‍ഥനാ സദസും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."