കര്‍ത്താപൂര്‍: കരാറില്‍ ഇന്ത്യയും പാകിസ്താനും നാളെ ഒപ്പുവയ്ക്കും
ന്യൂഡല്‍ഹി: കര്‍ത്താപൂര്‍ തീര്‍ഥാടനുവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ ഇന്ത്യയും പാകിസ്താനും നാളെ ഒപ്പുവയ്ക്കും. കര്‍താപൂര്‍ ഗുരുദ്വാരയിലേക്ക് സിക്ക് തീര്‍ഥാടകരെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍.
എന്നാല്‍ കര്‍ത്താപൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 20 ഡോളര്‍ ഫീസ് ഈടാക്കാനുള്ള പാക് തീരുമാനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിരാശ പ്രകടിപ്പിച്ചു. സിഖ് ഗുരു ബാബാ നാനാക്കിന്റെ 550ാം ജന്മദിനത്തോടനുബന്ധിച്ച് അടുത്ത മാസം ഒന്‍പതിനാണ് ഇടനാഴിയുടെ ഉദ്ഘാടനം തീരുമാനിച്ചത്. 20 ഡോളര്‍ ഇന്ത്യയുടെ ഏകദേശം 1400 രൂപയാവും. തീര്‍ഥാടനത്തിലൂടെ ഒരു മാസത്തില്‍ പാകിസ്താന് ലഭിക്കുക 21 കോടി രൂപയാണ്. ഫീസ് ഈടാക്കുന്ന നടപടിയില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണമെന്ന് കേന്ദ്ര മന്ത്രി ഹര്‍സിമൃത് കൗര്‍ ബദല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക നില വര്‍ധിപ്പിക്കാനായി തീര്‍ഥാടനത്തിന് ഫീസ് ഈടാക്കാനുള്ള പാക് തീരുമാനം ലജ്ജാകരമാണെന്ന് ഹര്‍സിമൃത് കൗര്‍ പറഞ്ഞു. പാവപ്പെട്ട ഭക്തന്മാര്‍ക്ക് ഇത്രയും തുക എങ്ങനെയാണ് താങ്ങാനാവുയെന്നും പാകിസ്താന്‍ ബിസിനസായി തീര്‍ഥാടനത്തെ മാറ്റിയിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഓരോ ദിവസവും 5000 തീര്‍ഥാടകര്‍ക്കാണ് കര്‍ത്താപൂര്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാവുക. പ്രത്യേക ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."