HOME
DETAILS
MAL
ട്രംപിന്റെ മുതിര്‍ന്ന സഹായി പുതിയ ഇന്ത്യന്‍ അംബാസഡര്‍
backup
June 22 2017 | 21:06 PM
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന സഹായിയായ കെന്നെത്ത് ഐ. ജസ്റ്ററെ ഇന്ത്യയിലെ പുതിയ അംബാസഡറായി നിയമിച്ചു. വൈറ്റ്ഹൗസ് വക്താവ് ലിന്‍ഡ്സേ ഇ. വാള്‍ട്ടേഴ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിച്ചാര്‍ഡ് വര്‍മയെ മാറ്റിയാണ് 62കാരനായ ജസ്റ്ററെ അംബാസഡറായി നിയമിച്ചത്. ജസ്റ്റര്‍ നിലവില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അന്താരാഷ്ട്ര സാമ്പത്തികകാര്യ ഡെപ്യൂട്ടി അസിസ്റ്റന്റാണ്. യു.എസ് നാഷനല്‍ എകോണമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയരക്ടറുമാണ് അദ്ദേഹം. റിച്ചാര്‍ഡ് വര്‍മ ഇന്ത്യയിലെ യു.എസ് അംബാസഡറാകുന്ന ആദ്യ ഇന്തോ-അമേരിക്കന്‍ വംശജനാണ്. ഒബാമാ സര്‍ക്കാരാണ് അദ്ദേഹത്തെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."