മദീന ബസ് അപകടം: മരിച്ചവരില്‍ ഏഴ് ഇന്ത്യക്കാര്‍
.
മദീന: രാജ്യത്തെ നടുക്കിയ മദീന ബസ് അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഇവരെ കാണാനില്ലെന്നാണ് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇവരുടെ പേരുവിവരങ്ങള്‍ കോണ്‍സുലേറ്റ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അഞ്ചുപേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ഓരോരുത്തരുമാണ് മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച മദീന-മക്ക എക്സ്പ്രസ് വേയില്‍ നടന്ന ദാരുണമായ അപകടത്തില്‍ വിവിധ രാജ്യക്കാരായ 35 പേര് മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഈ ഏഴുപേരുടെയും വിശദവിവരങ്ങള്‍ സഊദി അധികൃതര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്. അതേസമയം, അപകടത്തിന്റെ വിശദവിവരങ്ങള്‍ ഇതുവരെ സഊദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."