HOME
DETAILS
MAL
പള്ളിക്കുനേരെ ജലപീരങ്കി പ്രയോഗിച്ച സംഭവം: മാപ്പു പറഞ്ഞ് ഹോങ്കോങ് ഭരണാധികാരി
backup
October 22 2019 | 07:10 AM
ഹോങ്കോങ് സിറ്റി: ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തെ നേരിടുന്നതിനിടെ അബദ്ധത്തില്‍ മുസ്ലിം പള്ളിക്കുനേരെ ജലപീരങ്കി പ്രയോഗിച്ച സംഭവത്തില്‍ ഹോങ്കോങ് ഭരണാധികാരി കാരി ലാം മാപ്പു പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ റ്റ്സിം ഷാ റ്റ്സൂയി കൊവ്ലൂണ് പള്ളിക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചത് മുസ്ലിംകളെ പ്രകോപിതരാക്കിയിരുന്നു. നീല നിറത്തിലുള്ള ജലമാണ് പള്ളിക്കു മുന്നില്‍ തടിച്ചുകൂടിയവര്‍ക്കുനേരെ പമ്പ് ചെയ്തിരുന്നത്.
തുടര്‍ന്ന് പൊലിസ് മേധാവിയുള്‍പ്പെടെ അധികൃതര്‍ പള്ളി സന്ദര്‍ശിച്ചിരുന്നു. സമുദായ നേതാക്കളെ വന്നു കണ്ട കാരി ലാം അബദ്ധത്തില്‍ ആരാധനാലയത്തിനു നേരെ ജലപീരങ്കി ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നതായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."