ഇന്ത്യയോടു മല്‍സരിക്കാന്‍ ഒന്നര ടണ്‍ ഭാരം വഹിക്കാവുന്ന റോക്കറ്റുമായി ചൈന
ബെയ്ജിങ്: ഒന്നര ടണ്‍ ഭാരം വഹിക്കാവുന്ന പുതുതലമുറാ വാണിജ്യറോക്കറ്റുമായി ചൈന. മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി റോക്കറ്റുകള്‍ അയക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈന പുതിയ റോക്കറ്റ് വെളിപ്പെടുത്തിയത്.
ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയുടെ സ്മാര്‍ട്ട് ഡ്രാഗണ്‍ എന്നു പേരുള്ള പുതിയ റോക്കറ്റാണ് ഒന്നര ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാന്‍ പ്രാപ്തി നേടിയത്. രാജ്യത്തെയും വിദേശത്തെയും വാണിജ്യ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് റെക്കോര്‍ഡ് നേടിയത് ചൈനക്ക് പ്രോല്‍സാഹനമേകിയതായി ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയോടു മല്‍സരിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനാണ് ചൈന ശ്രമിച്ചുവരുന്നത്.
പുതിയ റോക്കറ്റ് 2021ലാണ് വിക്ഷേപിക്കുക.
ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി വ്യക്തമായ ആധിപത്യം നേടിയ ചൈന ചൊവ്വയില്‍ സ്വന്തമായ ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."