ലക്ഷദ്വീപില്‍നിന്ന് തീര്‍ഥാടനത്തിന് 296 പേര്‍; ഓഗസ്റ്റ് 17 ന് സംഘം കൊച്ചിയിലെത്തും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ലക്ഷദ്വീപില്‍ നിന്നു തീര്‍ഥാടനത്തിന് പോകുന്നത് 296 പേര്‍. 155 പുരുഷന്മാര്‍ക്കും 141 സ്ത്രീകളും ഇവരെ സഹായിക്കാനായി രണ്ടു വളണ്ടിയര്‍മാരും ഒപ്പമുണ്ടാകും. തീര്‍ഥാടകര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയായി വരുന്നതായി ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ നിന്ന് ഓഗസ്റ്റ് 20 നാണ് ലക്ഷദ്വീപ് തീര്‍ഥാടകരുടെ യാത്ര. ലക്ഷദ്വീപില്‍ നിന്ന് ഓഗസ്റ്റ് 17ന് സംഘം വിവിധ കപ്പലുകളിലായി കൊച്ചിയിലെത്തും. ഇവരെ സഹായിക്കാനായി 10 ലധികം ഉദ്യോഗസ്ഥരും തീര്‍ഥാടകര്‍ക്കൊപ്പം കൊച്ചിയിലെത്തുന്നുണ്ട്.
പത്ത് ദ്വീപുകളില്‍ നിന്നായി ഈ വര്‍ഷം 360 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇവരില്‍ 298 പേര്‍ക്ക് അവസരം ലഭിച്ചെങ്കിലും രണ്ടു പേര്‍ യാത്ര റദ്ദാക്കി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ കണക്കുകള്‍. അഗത്തി ദ്വീപ്(39), അമിനി(30), ആന്ത്രോത്ത്(57), ബ്രിദ്ര(2), ചെത്തിലത്ത്(39), കടമത്ത്(27), കല്‍പ്പേനി(25), കവറത്തി(30), കില്‍ത്താന്‍(34), മിനിക്കോയ്(13).
റമദാന് ശേഷം തീര്‍ഥാടകര്‍ക്കുളള മൂന്നാംഘട്ട പരിശീലനം ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അകമഴിഞ്ഞ സഹായം ദ്വീപ് തീര്‍ഥാടകര്‍ക്ക് കിട്ടുന്നുണ്ടെന്നും ലക്ഷ്ദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."