ആറു മാസത്തിനകം സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കും
തിരുവനന്തപുരം: ആറു മാസത്തിനകം സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കും. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനൊരു ഏകീകരണം ഇല്ലാത്തതുകൊണ്ടാണ് ഫലപ്രദമായ നിരോധനം നടപ്പിലാകാത്തത്. ഇതിന് അടിയന്തര ഭരണസമിതി വിളിച്ചുകൂട്ടി തീരുമാനമെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
തെരുവുനായ ശല്യം നേരിടുന്നതിന് എ.ബി.സി പ്രോഗ്രാമുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഇത് എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി കുടുംബശ്രീ വഴി പദ്ധതി നടപ്പിലാക്കുന്നതിനോടൊപ്പം സുതാര്യമായ മറ്റ് ഏജന്‍സികളെയും ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."