പുതുവൈപ്പ് പ്ലാന്റ്; നാട്ടുകാരുടെ ആശങ്ക ദുരീകരിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെ കുറിച്ച് നാട്ടുകാര്‍ക്കുളള ആശങ്ക ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെര്‍മിനല്‍ സംബന്ധിച്ച പഠനത്തിന് വിദഗ്ധസമിതിയെ നിയോഗിക്കും. ഐ.ഒ.സി പദ്ധതിക്കായി ഹരിത ട്രൈബ്യൂണല്‍ അനുമതിയടക്കം ലഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യാന്‍ എറണാകുളം ഐ.എം.എ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ വ്യാപാരസമൂഹത്തിനുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ ആരോഗ്യമേഖലയിലെ ചെറുകിട സ്ഥാപനങ്ങളെ തകര്‍ക്കുമെന്ന ആശങ്ക യോഗത്തില്‍ പങ്കെടുത്ത ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ രാജീവ് ജയദേവന്‍ ഉന്നയിച്ചു. ബില്‍ സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
മൂന്നാര്‍ ഒഴിപ്പിക്കലില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. വന്‍കിട കൈയേറ്റക്കാരോട് യാതൊരു വിട്ടു വീഴ്ചയുമില്ല. ഇവ ഒഴിപ്പിക്കും. എന്നാല്‍ കുടിയേറ്റക്കാരായ ചെറിയ ഭൂവുടമകളോട് അനുഭാവപൂര്‍വമായ സമീപനമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ എം.പി പി രാജീവ് യോഗത്തില്‍ പങ്കെടുത്തു. എം.കെ സാനു, ഡോ ജോസ് ചാക്കോ പെരിയാപുരം, ജസ്റ്റിസ് നാരായണക്കുറുപ്പ്, ബോസ് കൃഷ്ണമാചാരി, റിയാസ്‌കോമു, ഡോ ബോണി ഫെര്‍ണാണ്ടസ്, ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ കേരള ചെയര്‍മാന്‍ അജിത്, സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, ടി.സി മാത്യു, എല്‍ദോ പച്ചിലക്കാടന്‍, ജോസ് ഡൊമിനിക്, ഡോ മേരി അനിത, മേഴ്‌സിക്കുട്ടന്‍, അല്‍ഷിഫ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ ഷാജഹാന്‍ യൂസഫ്, സെബാസ്റ്റ്യന്‍ പോള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."