ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് യുനൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതുജീവന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ തളച്ചത്. സീസണില്‍ മോശം ഫോമില്‍ തുടരുന്ന യുനൈറ്റഡ് 13-ാം സ്ഥാനത്താണ് ഉള്ളതെങ്കിലും ലിവര്‍പൂളിനെ ജയിക്കാന്‍ സമ്മതിച്ചില്ല. 36-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുനൈറ്റഡിന്റെ ഗോള്‍ നേടിയത്.
85 മിനുട്ട് വരെ യുനൈറ്റഡ് ഈ ലീഡില്‍ തുടര്‍ന്നെങ്കിലും ലിവര്‍പൂള്‍ സമനില കണ്ടെത്തുകയായിരുന്നു. 85-ാം മിനുട്ടില്‍ ആദം ലല്ലാനയാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്.
സെവിയ്യക്ക് ജയം
ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സെവിയ്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് ലെവന്റെയെയാണ് സെവിയ്യ തകര്‍ത്തത്. 86-ാം മിനുട്ടില്‍ ലൂക്ക് ഡി യോങാണ് സെവിയ്യയുടെ വിജയ ഗോള്‍ നേടിയത്. അത്‌ലറ്റികോ ബില്‍ബാവോ- വല്ലഡോളിഡ് മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു.
എ.സി മിലാന് സമനില
സീരി എയില്‍ എ.സി മിലാന്‍ മോശം ഫോമില്‍ തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ലീസാണ് എ.സി മിലാനെ 2-2ന് സമനിലയില്‍ തളച്ചത്. സീസണില്‍ മോശം ഫോമില്‍ തുടരുന്ന എ.സി മിലാന്‍ 8 മത്സരത്തില്‍ നിന്ന് 9 പോയിന്റ് മാത്രമേ നേടിയിട്ടുള്ളു.
മറ്റൊരു മത്സരത്തില്‍ പാര്‍മ 5-1 എന്ന സ്‌കോറിന് ജിയോണയെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."