സുരക്ഷ ഒരുക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍. ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോര്‍ഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി ടി. നാരായണനെ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫിസറായും നിയോഗിച്ചു.
തീര്‍ഥാടനകാലം ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്റ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയുള്ള രണ്ടാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ഭരണവിഭാഗം ഐ.ജി പി. വിജയനും മരക്കൂട്ടത്ത് തൃശൂര്‍ റേഞ്ച് ഐ.ജി എം ആര്‍. അജിത്കുമാറും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 15 മുതല്‍ 30 വരെയുള്ള മൂന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡി.ഐ.ജി എസ്. സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായയും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ നിലയ്ക്കലും പമ്പയും വടശ്ശേരിക്കരയും ചുമതല വഹിക്കുന്നത് പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐ.ജി എസ്. ശ്രീജിത്തും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, മരക്കൂട്ടം, വടശ്ശേരിക്കരനിലയ്ക്കല്‍ മേഖല, എരുമേലി എന്നിവിടങ്ങളില്‍ നാലുഘട്ടങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നതിന് പൊലിസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിന് സന്നിധാനത്ത് ഒന്നാംഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രമിനെയും രണ്ടാം ഘട്ടത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച് മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിനെയും നാലാം ഘട്ടത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍. നായരെയുമാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതല ഇക്കാലയളവില്‍ യഥാക്രമം മലപ്പുറം ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാര്‍, സ്‌പെഷല്‍ സെല്‍ എസ്.പി.വി അജിത്, ക്രൈം ബ്രാഞ്ച് എസ്.പി പി.ബി രാജീവ്, പൊലിസ് ആസ്ഥാനത്തെ എസ്.പി കെ.എസ് വിമല്‍ എന്നിവര്‍ക്കായിരിക്കും.
പമ്പയില്‍ ക്രമസമാധാന പാലനത്തിന് നാലു ഘട്ടങ്ങളിലായി പൊലിസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നത് കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി ജി. ജയദേവ്, കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ എന്നിവരെയാണ്. ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ്.പി കെ.വി സന്തോഷ്, കൊല്ലം റൂറല്‍ പൊലിസ് മേധാവി ബി. അശോകന്‍, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്‍, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ആര്‍. ആദിത്യ എന്നിവര്‍ക്കായിരിക്കും യഥാക്രമം സുരക്ഷാ ചുമതല.
തൃശൂര്‍ സിറ്റി ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് എസ്.പി പി.എസ് സാബു, ഐ.സി.റ്റി എസ്.പി ജെ. ജയനാഥ്, നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് എന്നിവരെയാണ് നിലയ്ക്കലില്‍ ക്രമസമാധാന പാലന ചുമതലയുള്ള പൊലിസ് കണ്‍ട്രോളര്‍മാരായി നാലു ഘട്ടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുളള പൊലിസ് കണ്‍ട്രോളര്‍മാര്‍ എന്‍.ആര്‍.ഐ സെല്‍ എസ്.പി വി.ജി വിനോദ്കുമാര്‍, കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്‌കരന്‍, പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ആര്‍. സുകേശന്‍, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി എ.എസ് രാജു എന്നിവരാണ്.
ഡിവൈ.എസ്.പി കെ.എസ് സുദര്‍ശന്‍, ക്രൈംബ്രാഞ്ച് എസ്.പി ബി.കെ പ്രശാന്തന്‍ കാണി, കേരള പൊലിസ് അക്കാദമി അസി. ഡയരക്ടര്‍ കെ.കെ അജി, ക്രൈംബ്രാഞ്ച് എസ്.പി സുനില്‍ ബാബു എന്നിവര്‍ക്കാണ് മരക്കൂട്ടത്ത് പൊലിസ് കണ്‍ട്രോളര്‍മാരുടെ ചുമതല നല്‍കിയിരിക്കുന്നത്.
വടശ്ശേരിക്കര മുതല്‍ നിലയ്ക്കല്‍ മുതലുള്ള മേഖലയില്‍ പൊലിസ് കണ്‍ട്രോളര്‍മാരായി എസ്.എ.പി കമാന്‍ഡന്റ് ടി.എഫ് സേവ്യര്‍, എം.എസ്.പി കമാന്‍ഡന്റ് യു. അബ്ദുല്‍ കരീം, കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് പി.വി വില്‍സന്‍, എസ്.ഐ.എസ്.എഫ് കമാന്‍ഡന്റ് അന്‍വിന്‍ ജെ. ആന്റണി, കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.ജി സൈമണ്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു കെ.എം മാത്യു, റെജി ജേക്കബ്, ക്രൈംബ്രാഞ്ച് എസ്.പി മാരായ കെ.എം ആന്റണി, സക്കറിയ ജോര്‍ജ്, നിലവില്‍ തലശ്ശേരി എ.എസ്.പിയായ ചൈത്ര തേരെസ ജോണ്‍ എന്നിവരെയാണ് എരുമേലിയില്‍ നാലു ഘട്ടങ്ങളിലായി പൊലിസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."