HOME
DETAILS

തന്ത്രം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന്

  
backup
November 15 2018 | 20:11 PM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: ശബരിമല വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ ഇന്നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം സങ്കീര്‍ണമാകും. ഇന്നലെ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ അവസാനം ഇറങ്ങിപ്പോരേണ്ട അവസ്ഥകൂടി ഉണ്ടായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടിനെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവരാനാണ് സാധ്യത.
ശബരിമല വിഷയം മുന്നോട്ടുവച്ച് കോണ്‍ഗ്രസ് നടത്തിയ മേഖലാ ജാഥകളും വാഹന ജാഥയും ഇന്നലെ പത്തനംതിട്ടയില്‍ സമാപിച്ച സ്ഥിതിക്ക് പുതിയതായി എന്തു സമരമാര്‍ഗം സ്വീകരിക്കണമെന്ന കാര്യം ആലോചിക്കാനാണ് ഇന്നു പ്രധാനമായും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നത്.
ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ക്കൊപ്പം കൊടിപിടിക്കാതെ നില്‍ക്കണമെന്ന് തുടക്കത്തില്‍ തീരുമാനിച്ച കോണ്‍ഗ്രസ്, ബി.ജെ.പി ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവന്നതോടെ നിലപാട് മാറ്റുകയായിരുന്നു.
വിശ്വാസികളായ പാര്‍ട്ടി അണികളുടെ ചോര്‍ച്ചയുണ്ടാകുന്നത് മുന്നില്‍കണ്ടാണ് പിന്നീട് മേഖലാ ജാഥകള്‍ ഉള്‍പ്പെടെ കൊടിയുമായി രംഗത്തിറങ്ങാന്‍ കഴിഞ്ഞ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ പ്രകടമായ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാകും രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുക. അതേസമയം, സംഘ്പരിവാര്‍ സംഘടനകള്‍ ചെയ്യുന്നതുപോലെ ശബരിമലയില്‍ യുവതികളെ തടയുന്നതിലേക്ക് സമരം ശക്തിപ്പെടുത്തണമെന്ന വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്റെ അഭിപ്രായം കോണ്‍ഗ്രസ് അംഗീകരിക്കാനും ഇടയില്ല. ഏതായാലും ഇന്നത്തെ യോഗം സംഘര്‍ഷഭരിതമാകുമെന്ന് ഉറപ്പാണ്.
നിലപാടില്‍നിന്ന് പിന്നോട്ടു പോകാനിടയില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗത്തിനു പോകേണ്ടതില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്. മാത്രമല്ല സര്‍വകക്ഷി യോഗമെന്ന ആവശ്യം കോണ്‍ഗ്രസ് തുടക്കത്തില്‍തന്നെ മുന്നോട്ടുവച്ചപ്പോള്‍ സര്‍ക്കാര്‍ അതു തള്ളിയ കാര്യവും ഇപ്പോള്‍ നില പരുങ്ങലിലായതിനാലാണ് യോഗം വിളിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു.
പക്ഷേ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് ഘടകകക്ഷികളും നിലപാട് എടുക്കുകയായിരുന്നു. സര്‍വകക്ഷി യോഗത്തില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തന്റെ നിലപാട് അംഗീകരിക്കാതിരുന്നതിനെതിരേ കെ.പി.സി.സി പ്രസിഡന്റ് ശക്തമായി രംഗത്തുവരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago