എട്ടുവര്‍ഷമായി രോഗക്കിടക്കയില്‍; ഗൃഹനാഥന്‍ സഹായം തേടുന്നു
പേരൂര്‍ക്കട:എട്ടുവര്‍ഷമായി അരയ്ക്കുതാഴെ തളര്‍ന്ന് രോഗക്കിടക്കയില്‍ കഴിയുന്ന ഗൃഹനാഥന്‍ സഹായം തേടുന്നു. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം ഭക്ഷണം കണ്ടെത്താന്‍ കൂടി ബുദ്ധിമുട്ടുകയാണ്. വട്ടിയൂര്‍ക്കാവ് കാച്ചാണി ശ്രീഭവനില്‍ ബി. ലാല്‍കുമാര്‍ (50) ആണ് ജീവിത പ്രതിസന്ധിക്കു മുന്നില്‍ നിസ്സഹായവസ്ഥയിലായത്.
റബര്‍ടാപ്പിങ് തൊഴിലാളിയായിരുന്ന ലാല്‍കുമാറിന്റെ ജീവിതത്തില്‍ 2009ലാണ് കരിനിഴല്‍ വീണത്. അയല്‍വാസിയുടെ പുരയിടത്തില്‍ കുരുമുളക് അടര്‍ത്താന്‍ കയറുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു.
ഇതുവരെ 5 ലക്ഷത്തോളം രൂപ ചികിത്സയ്ക്കു ചെലവായി. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി. സുഷുമ്‌നാനാഡി തകര്‍ന്നതാണ് തളര്‍ച്ചയ്ക്കു കാരണമെന്നും ചികിത്സിച്ചിട്ടു കാര്യമില്ലെന്നുമാണ് ഡോക്ട്ടര്‍മാര്‍ പറയുന്നത്.
പ്രഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മറ്റുള്ളവരുടെ സഹായം വേണം. കാച്ചാണിയില്‍ വാടകവീട്ടിലാണ് ഇവര്‍ കഴിയുന്നത്. നിലവില്‍ വാടക കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്.
പഠനത്തില്‍ സമര്‍ത്ഥനായ മൂത്തമകന്‍ അനന്തകൃഷ്ണന്റെ ഡിഗ്രി പഠനവും പ്രതിസന്ധിയിലായി.. ഇളയമകന്‍ അഖില്‍ കൃഷ്ണന്‍ കാച്ചാണി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ 50,000 രൂപ ലഭിച്ചതാണ് ഇടക്ക് ആശ്വാസമായത്.
സ്ഥലം എം.എല്‍.എ ഇദ്ദേഹത്തെ ഒന്നു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. എസ്.ബി.ടി വട്ടിയൂര്‍ക്കാവ് ശാഖയില്‍ ഇവര്‍ക്കായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67099101712. ഐ.എഫ്.എസ്.സി കോഡ്: എസ്ബിടിഢക 0000433. ഫോണ്‍: 9656391015.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."