ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യ ജയത്തിനരികെ ജയം കൈക്കുമ്പിളില്‍
റാഞ്ചി: രണ്ട് വിക്കറ്റ് ദൂരത്തില്‍ ഇന്ത്യയുടെ വിജയം. ഇന്ന് ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യക്ക് പരമ്പര 3-0ത്തിന് സ്വന്തമാക്കാനാകും. ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക എട്ടിന് 132 എന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.
രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 203 റണ്‍സ് ആവശ്യമാണ്. അതേസമയം പരുക്കേറ്റ ഡീന്‍ എല്‍ഗാര്‍ ഇനി ബാറ്റ് ചെയ്യാന്‍ ഇറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. അങ്ങനെയെങ്കില്‍ ഇന്ന് ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ തന്നെ ഇന്ത്യക്ക് ജയമുറപ്പിക്കാം. ആദ്യ രണ്ട് ടെസ്റ്റുകളിലേയും പോലെ ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമായ മുന്നേറ്റം നടത്തിയാണ് ഇന്ത്യ വിജയത്തിലേക്ക് അടുത്തത്. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
മൂന്ന് ടെസ്റ്റിലും മുഹമ്മദ് ഷമിയുടെ തീപാറുന്ന ബൗളിങ്ങിന് മുന്നിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിര തകര്‍ന്നത്. ഉമേഷ് യാദവ് രണ്ട@ും രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പുറത്താവാതെ 30 റണ്‍സെടുത്ത് നില്‍ക്കുന്ന ഡിബ്രൂയിനാണ് ടോപ്‌സ്‌കോറര്‍. ലിന്‍ഡെ 27 റണ്‍സും പീഡിറ്റ് 23 റണ്‍സുമെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ട@ക്കം കടന്നുള്ളൂ. 62 റണ്‍സെടുത്ത സുബൈര്‍ ഹംസയാണ് (62) ടോപ്‌സ്‌കോറര്‍. 79 പന്തില്‍ 10 ബൗ@ണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട@ായിരുന്നു.
ജോര്‍ജ് ലിന്‍ഡെ (37), ടെംബ ബവുമ (32) എന്നിവരും പൊരുതിനോക്കി. ഇന്ത്യക്കു വേ@ണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി, ഷഹബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ ര@ണ്ടു വിക്കറ്റ് വീതമെടുത്തു.
രണ്ട@ാം ദിനം ഡീന്‍ എല്‍ഗാര്‍ (0), ക്വിന്റണ്‍ ഡികോക്ക് (4) എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കഴിഞ്ഞതാണ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയത്. എല്‍ഗാറിനെ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ സാഹ പിടികൂടിയപ്പോള്‍ ഡികോക്കിനെ ഉമേഷ് സാഹയ്ക്കു സമ്മാനിക്കുകയായിരുന്നു. നേരത്തേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (212) ഡബിള്‍ സെഞ്ചുറിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (115) സെഞ്ചുറിയുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലെത്തിച്ചത്. 255 പന്തില്‍ 28 ബൗണ്ടണ്ടറികളും ആറു സിക്‌സറുമടക്കമാണ് ഹിറ്റ്മാന്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്. രഹാനെ 192 പന്തില്‍ 17 ബൗണ്ടണ്ടറികളും ഒരു സിക്‌സറും നേടി.
രവീന്ദ്ര ജഡേജയാണ് (51) ഇന്ത്യയുട മറ്റൊരു പ്രധാന സ്‌കോറര്‍. ജയത്തോടെ പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും.
ഒന്‍പത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 200 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 പോയിന്റ് മാത്രമേ ഉള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."