HOME
DETAILS

ഹരിപ്പാട്ട് എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം; പത്തുപേര്‍ക്ക് പരുക്ക്

  
backup
June 22 2017 | 21:06 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%95%e0%b5%86-%e0%b4%8e

ഹരിപ്പാട്: കോളജില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ക്ക് സാരമായി പരുക്കേറ്റു. ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും സി.പി.എമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലയില്‍ എസ്.എഫ്.ഐ വിദ്യാഭ്യാസ ബന്ദിനും പ്രതിഷേധ ദിനത്തിനും ആഹ്വാനം ചെയ്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കഴിഞ്ഞദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്റെ പള്ളിപ്പാട്ടുള്ള വീട്ടില്‍ ഒത്തുകൂടി ചര്‍ച്ചകള്‍ക്കുശേഷം പിരിഞ്ഞ് പോയി. ഇതിനു പിന്നാലെ മുഖംമൂടി ധരിച്ച അന്‍പതോളം പേര്‍ ബൈക്കുകളിലെത്തി ഹരികൃഷ്ണന്റെ വീട് അടിച്ചു തകര്‍ത്തു. അക്രമണത്തില്‍ ഹരികൃഷ്ണനും മാതാവ് ഗീതയ്ക്കും(49), കെ.എസ്.യു കോളജ് യൂനിറ്റ് ഭാരവാഹി നിതീഷി(20) നും പരുക്കേറ്റു. സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ബൈക്കുകളില്‍ കയറി രക്ഷപെടുകയായിരുന്നു. അക്രമണത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഇവരെ രക്ഷിക്കാനെത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മനു (32), എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി പ്രവീണ്‍ (20), ജോ. സെക്രട്ടറിമാരായ വിഷ്ണു വിജയന്‍ (20), കെ. വിഷ്ണു (20) ഏരിയാ കമ്മിറ്റി അംഗം അഭിജിത്ത് (20) എന്നിവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഹരികൃഷണനെയും മാതാവിനെയും കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ബൈക്കുകളിലെത്തിയ മുപ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയില്‍ കയറിയും അക്രമം നടത്തി. ആശുപത്രിയില്‍ ഉണ്ടായിരുന്ന കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗവുമായ റോഷന്റെ (26) മുഖത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറിയ ശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചു. ഒപ്പമുണ്ടായിരുന്ന കെ.എസ്.യു ജില്ലാ സെക്രട്ടറി ഷിയാസി(26) ന്റെ തല അക്രമികള്‍ അടിച്ച് പൊട്ടിച്ചു. ആശുപത്രിയിലെ മറ്റ് രോഗികളുടെ മുന്നില്‍ വച്ചായിരുന്നു അക്രമം. ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു. കൈക്കും തലയ്ക്കും പരുക്കേറ്റ റോഷനെ മാവേലിക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago