HOME
DETAILS

മദീന ബസ് അപകടം; ഏഴ് ഇന്ത്യക്കാരുടെ മരണം കോണ്‍സുലേറ്റ് സ്ഥീകരിച്ചു

  
backup
October 22 2019 | 12:10 PM

madeena-accident

ജിദ്ദ: മദീനക്ക് സമീപം ഹിജ്റ റോഡിലുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരാണ് മരിച്ചത്.

അതേ സമയം അപകടത്തില്‍ പരിക്കേറ്റ മഹാരാഷ്ട്ര പൂനെ സ്വദേശികളായ മതീന്‍ ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.റിയാദില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് എസ്‌കവേറ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരിച്ചത് അപകടത്തില്‍ 35 പേര് സംഭവസ്ഥലതവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ആകെ 39 പേരായിരുന്നു ബസ്സില്‍ യാത്ര ചെയ്തിരുന്നത്. മൂന്നു പേരാണ് സംഭവത്തില്‍ രക്ഷപ്പെട്ടത്. ഇതില്‍ മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളാണ് രണ്ടു പേര്‍.
ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ വിശദ വിവരങ്ങള്‍ ഇതുവരെ സഊദി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. റിയാദിലെ ബംഗ്ലാദേശ് ഗ്രൂപ്പാണ് ഉംറ സര്‍വീസ് സംഘടിപ്പിച്ചത്. തീര്‍ഥാടകരെക്കുറിച്ച രേഖകളൊന്നും ടൂര്‍ ഓപറേറ്ററുടെ പക്കലില്ല എന്നാണ് വിവരം. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറയല്‍ നടപടി വളരെ സങ്കീര്‍ണമാണ്. കുടുംബസമ്മേതം ഉംറ നിര്‍വഹിക്കാന്‍ വന്നവരടക്കം ഇക്കൂട്ടത്തിലുണ്ട്. ബസ് പൂര്‍ണമായും കത്തിപ്പോയതിനാല്‍ യാത്രക്കാരുടെ രേഖകളും ലഭ്യമാവാന്‍ പ്രയാസമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago