HOME
DETAILS
MAL
മലയാളി നഴ്സ് ദമ്പതികളുടെ മക്കളുടെ മരണകാരണം കീടനാശിനി മൂലമെന്ന് നിഗമനം
backup
October 22 2019 | 12:10 PM
ദോഹ: ഖത്തറില്‍ നഴ്സുമാരായ മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം തൊട്ടടുത്ത ഫ്ളാറ്റില്‍ പ്രാണികളെ നശിപ്പിക്കാനടിച്ച കീട നാശിനി മൂലമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇതാണെന്നും ഭക്ഷ്യ വിഷബാധയല്ലെന്ന് തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റഹാന് ഹാരിസ് (മൂന്നര) റീദാ ഹാരിസ് (ഏഴു മാസം) എന്നീ കുട്ടികളാണ് വെള്ളിയാഴ്ച ഹമദ് ഹോസ്പിററലില്‍ മരണപ്പെട്ടത്.
രാവിലെ ശര്‍ദ്ദിയും ശ്വാസ തടസ്സവും മൂലം അവശ നിലയിലായ കുട്ടികളെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."