HOME
DETAILS

വൈജ്ഞാനിക മികവിന് മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലം: ആലിക്കുട്ടി മുസ്‌ലിയാര്‍

  
Web Desk
November 16 2018 | 03:11 AM

%e0%b4%b5%e0%b5%88%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8

കോട്ടക്കല്‍: കേരളത്തിന്റെ വൈജ്ഞാനിക ഭൂമികയില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലവും സ്തുത്യര്‍ഹവുമാണെന്ന് സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുതുക്കിപ്പണിത ചെട്ടിയാംകിണര്‍ മനാറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ കെട്ടിടോദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മദ്‌റസ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവരെ ആദരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അനുഗ്രഹ പ്രഭാഷണവും സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണവും നടത്തി. അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, സി.കെ.എ റസാഖ്, കെ. കുഞ്ഞിമോന്‍ ഹാജി, തേക്കില്‍ മുഹമ്മദാജി, കെ.കെ അബ്ദുറഹ് മാന്‍ ഹാജി, കെ.കെ മുസ്തഫ, സി.കെ ബാവ ഹുസൈന്‍, എന്‍. ഷാഹുല്‍ ഹമീദ്, ഇ. മുജീബ് റഹ്മാന്‍ സംസാരിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടിന് വനിതാ സംഗമം നടക്കും. വൈകിട്ട് 6.30ന് മജ്‌ലിസുന്നൂര്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍കുട്ടി ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പങ്കെടുക്കും. നാളെ രാവിലെ 9.30ന് കുടുംബ സംഗമം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ത്വഫ ഫൈസി വടക്കുംമുറി സംസാരിക്കും. വൈകീട്ട് ഏഴിനു ദുആ സമ്മേളനത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഇബ്രാഹീം ഖലീല്‍ ഹുദവി കാസര്‍കോട് സംസാരിക്കും. 18,19 തിയതികളില്‍ വൈകിട്ട് മൗലീദ് പാരായണവും മദ്‌റസാ വിദ്യാര്‍ഥികളുടെ മത്സരങ്ങളും നടക്കും. 20ന് രാവിലെ നബിദിന സന്ദേശ റാലിയും ഉച്ചക്ക് അന്നദാനവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  13 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  13 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  13 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  13 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  13 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  13 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  13 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  13 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  13 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 days ago