HOME
DETAILS

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനാകുന്നില്ല

  
backup
November 16 2018 | 03:11 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8-5

പെരുവള്ളൂര്‍: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും പ്രതികളെ കണ്ടെത്താനാവാതെ അധികൃതര്‍ കൈമലര്‍ത്തുന്നു.
പെരുവള്ളൂരിലെ തോട്ടശ്ശേരിയറ-സിദ്ധീഖാബാദ് റോഡില്‍ മൂഞ്ഞമ്പുറം അരുവില്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കടുത്ത രോഗഭീഷണി ഉയര്‍ത്തുന്ന മാലിന്യങ്ങളാണ് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ തള്ളിയത്. മാലിന്യം താഴേക്കൊഴുകി അരീക്കാട്ട് അരുവില്‍ തോട്ടില്‍ എത്തിയത് കാരണം കുളിക്കാന്‍ ഉള്‍പ്പെടെ തോട്ടിലെ വെള്ളം ഉപയോഗിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ ദിനേനയെന്നോണം മാലിന്യം തള്ളുന്നത് പതിവു കാഴ്ചയായിട്ടും മാലിന്യം കൊണ്ടു വരുന്നതിന്റെ ഉറവിടവും കരാറടിസ്ഥാനത്തില്‍ സ്ഥാപനങ്ങളില്‍ നിന്നും ടാങ്കറുകളില്‍ കയറ്റി കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ തള്ളുന്ന സാമൂഹ്യ ദ്രോഹികളെയും പിടികൂടാന്‍ കഴിയാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ആശുപത്രികള്‍, അറവു ശാലകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ആവശ്യത്തിന് മാലിന്യം സംസ്‌കരണ സംവിധാനങ്ങളുണ്ടോയെന്നും നിലവില്‍ സംവിധാനങ്ങളില്ലാത്ത സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ എവിടെയാണ് തള്ളുന്നതെന്ന് പരിശോധിക്കാനും ബന്ധപ്പെട്ട അധികൃതര്‍ തയാറാകണം. മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാത്ത സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ കരാറടിസ്ഥാനത്തില്‍ കൊണ്ട് പോകുന്ന വാഹനങ്ങളില്‍ ചിലതാണ് പൊതു സ്ഥലങ്ങളില്‍ പതിവായി മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇത്തരം വാഹനങ്ങള്‍ പരിശോധിക്കാനും അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago