HOME
DETAILS

പൊലിസുകാരെ ദാസ്യപ്പണിക്ക് ഉപയോഗിക്കുന്നു: തച്ചങ്കരി

  
backup
June 22 2017 | 22:06 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d


കണ്ണൂര്‍: സംസ്ഥാന പൊലിസിലെ അധിക ചെലവു കുറയ്ക്കാന്‍ നടപടി വേണമെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ട് പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരാണ് ഉള്ളത്.
ഒരു ഉദ്യോഗസ്ഥന് ഒരുമാസം ഒരുലക്ഷം രൂപയാണ് ഇതിനായി ചെലവ്. സര്‍ക്കാരിന്റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി.
സെക്യൂരിറ്റി ഓഫിസറായാല്‍ സ്ഥിരം ജോലി തന്നെയാണ് എടുക്കേണ്ടിവരിക. 24-25 വര്‍ഷം വരെ പി.എസ്.ഒ ആയി ജോലി ചെയ്യുന്നവരെ തനിക്കറിയാം. ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ളവരായി പൊലിസിനെ ഉപയോഗപ്പെടുത്തുകയാണ്.
സ്വന്തം മണ്ഡലത്തില്‍ പോകുന്നതിനു പോലും ജനപ്രതിനിധികള്‍ക്കു സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണം. എന്നാല്‍, ഇത്തരം പി.എസ്.ഒകള്‍ ആരെയെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ രക്ഷപ്പെടുത്തിയതായി കേട്ടിട്ടില്ല. പൊലിസ് സേനയെ കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നില്ല. ഉയര്‍ന്ന യോഗ്യതയുള്ള ആളുകളാണ് സേനയില്‍ താഴ്ന്ന റാങ്കില്‍ ചേരുന്നത്. ഇവരെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം.
പുതുവൈപ്പിലെ തെറ്റായ ദൃശ്യമാണു ചാനലുകള്‍ പുറത്തുവിട്ടത്. രണ്ടുദിവസത്തിനു മുന്‍പുള്ള സംഭവം പുതിയ പൊലിസ് നടപടിയാണെന്നു കാണിച്ചാണു പ്രസിദ്ധീകരിച്ചത്. ചില മാധ്യമങ്ങള്‍ പൊലിസുകാരെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  16 hours ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  16 hours ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  16 hours ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  16 hours ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  16 hours ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  16 hours ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  17 hours ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  17 hours ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  17 hours ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  17 hours ago